തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അതീവജാഗ്രത പുലര്‍ത്തണമെന്ന് കൃഷിവകുപ്പ്. സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നേരിട്ടു വെയിലേല്‍ക്കുന്ന കൃഷിപ്പണികള്‍ ഒഴിവാക്കേണ്ടതാണെന്ന് കൃഷിവകുപ്പ് അറിയിച്ചു.
പുറത്തിറങ്ങുമ്പോള്‍ സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്നും, നേരിട്ട് സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കാത്ത തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നും കുടിക്കാനായി തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്നും കൃഷിവകുപ്പ് മുന്നറിയിപ്പ് നല്കി. ശരീരത്തില്‍ പൊള്ളലേറ്റ് ചുവന്ന പാടുകളോ അസ്വഭാവിക ലക്ഷണങ്ങളോ പ്രകടമാകുകയാണെങ്കില്‍ വൈദ്യസഹായം തേടണമെന്നും കൃഷിവകുപ്പ് അറിയിച്ചു.