ചങ്ങനാശേരി: മണിക്കൂറുകളോളം കഷ്ടപ്പെട്ട് തെരച്ചില്‍ നടത്തിയിട്ടും വിലപിടിപ്പുള്ളതൊന്നും കിട്ടാത്ത കള്ളന് മോഷണത്തിനായി കയറിയ വീട്ടില്‍ നിന്നും കേക്കും, ഡബിള്ഓംലറ്റും മുന്തിരിയുമൊക്കെ അകത്താക്കി മടങ്ങി. കുരിശുംമൂട് ചൂളപ്പടിക്ക് സമീപമുള്ള ജിജോ വര്‍ഗീസിന്റെ വീട്ടിലാണ് മോഷ്ടാവെത്തിയത്.
ജിജോ വര്‍ഗീസിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് മോഷണത്തിനായി കള്ളന് കയറിയത്. ഏറെ നേരം പരിശോധിച്ചിട്ടും വിലപിടിപ്പുള്ള ഒന്നും തന്നെ കള്ളന് കിട്ടിയില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന കേക്കും, ഡബിള്‍ ഓംലറ്റും മുന്തിരിയുമൊക്കെ അകത്താക്കി മോഷ്ടാവ് തിരികെ പോയത്.
തടിയില്‍ നിര്‍മ്മിച്ച അഴികള്‍ ഒടിച്ച് മാറ്റിയാണ് കള്ളന് ജിജോയുടെ വീട്ടിനുള്ളിലേക്ക് കടന്നത്. ഭക്ഷണം കഴിച്ചതിന് പുറമെ ജിജോയുടെ ഒന്നര വയസുള്ള കുട്ടി കുടുക്കയില്‍ സൂക്ഷിച്ചിരുന്ന നാണയതുട്ടുകളും പെറുക്കിയാണ് മോഷ്ടാവ് സ്ഥലം വിട്ടത്.