ന്യൂഡല്‍ഹി: റെയില്‍വെയിലെ അര്‍ഹരായ എല്ലാ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കും ഉല്‍പ്പാദനാധിഷ്ഠിത ബോണസ് അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തെ 78 ദിവസത്തെ വേതനത്തിന് തത്തുല്യമായ തുകയാണ് ബോണസ്.
റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ്, റെയില്‍വെ പ്രൊട്ടക്ഷന്‍ സ്പെഷ്യല്‍ ഫോഴ്സ് എന്നിവര്‍ ഒഴികെയുള്ളവര്‍ക്കാണ് ബോണസിന് അര്‍ഹത. മാസം 7000 രൂപ എന്ന പരിധിയില്‍ കണക്കാക്കി പരമാവധി 17,951 രൂപ ജീവനക്കാര്‍ക്ക് ലഭിക്കും. 11.91 ലക്ഷം നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ തീരുമാനത്തിന്റെ പരിധിയില്‍വരും. ഇതിനായി 2044.31 കോടി രൂപ ചെലവാകും.