ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കല്‍ നാട്ടുകാര്‍ മലമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചക്കനാട്ട് വെളിയില്‍ രഘുവിന്റെ വീട്ടിലെ വരാന്തയിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്.
പരിഭ്രാന്തരായ വീട്ടുകാര്‍ ബഹളം വച്ചതോടെ ഓടിക്കൂടിയെ നാട്ടുകാര്‍ മലമ്പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് പാമ്പിനെ വനം വകുപ്പിന് കൈമാറുകയായിരുന്നു.