ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മരിച്ചവരുടെ കുടുംബത്തിന് പത്തം ലക്ഷം വീതം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. ഇതോടൊപ്പം ലാപബാധിതരെ പുനരധിവസിപ്പിക്കുമെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ അക്രമ സംഭവങ്ങള്‍ കുറഞ്ഞതായും അദ്ദേഹം പറയുന്നു. പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും. കലാപ കേസുകളുടെ അടിയന്തര പരിഗണനക്ക് നാല് അധിക മജിസ്ട്രേട്ടുമാരെ കൂടി നിയമിക്കും. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം ഇല്ല എന്നും കെജരിവാള്‍ പറയുന്നു.
അതേസമയം ഡല്‍ഹിയില്‍ കൊല്ലപ്പെട്ട രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട്, ഏതെങ്കിലും ആം ആദ്മി പാര്‍ട്ടി പ്രവര്ത്തകന് കുറ്റക്കാരന്‍ ആണെങ്കില്‍ അയാള്‍ക് ഇരട്ട ശിക്ഷ നല്‍കണമെന്നും കെജരിവാള്‍ വ്യക്തമാക്കി.