ന്യൂഡല്‍ഹി: മോഷണക്കുറ്റം ആരോപിച്ച് രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലാപാതകം. ന്യൂഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ 14 വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. മോഷണം നടന്ന വീടിന്റെ മുന്നിലൂടെ പോകുമ്പോള്‍ കുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നും കുട്ടി മോഷണം നടത്തിയിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. കുട്ടിയെ പിടികൂടിയതിന് ശേഷം കെട്ടിയിടുകയും, കൂടുതല്‍ ആളുകളെ വിളിച്ചു വരുത്തി മര്‍ദിക്കുകയും ചെയ്തു.
അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മോഷണം നടത്തിയെന്ന് ആരോപിച്ച് കുട്ടിയെ പിടികൂടിയ മുകേഷ് എന്നയാളെയും മറ്റ് മൂന്ന് പേരെയും പോലീസ് പിടികൂടി. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും, മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് കുട്ടിയെ ആക്രമിച്ചതാവാനാണ് സാധ്യതയെന്നും പോലീസ് പറയുന്നു.