ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന് ഏറ്റെടുക്കില്ലെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട ആക്രമണത്തില്‍ പാകിസ്താന് ഒരു തരത്തിലും പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന് മേല്‍ കെട്ടിവെക്കരുതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് സംഘടനയുടെ പ്രവര്‍ത്തനം പാകിസ്താനില്‍ മാത്രമല്ല ഇന്ത്യയിലുമുണ്ടെന്നും ഇമ്രാന് ഖാന് പറഞ്ഞു.
കാശ്മീരില്‍ നടന്ന ഭീകരാക്രമണമാണ് അത്. അവരുടെ സ്വന്തം നാട്ടില്‍ നടന്ന ആക്രമണം. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതോടെയാണ് പാകിസ്താന് ചിത്രത്തിലേക്ക് വരുന്നത്. എന്നാല്‍ പാകിസ്താനെ ഇതില്‍ കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാകിസ്താനില്‍ ജയ്ഷെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം സമ്മതിക്കുന്നുവെന്നും എന്നാല്‍ അവരുടെ സാന്നിധ്യവും പ്രവര്‍ത്തനവും കാശ്മീരിലുമുണ്ടെന്നും
അതുകൊണ്ട് തന്നെ അവരുടെ പ്രദേശത്ത് നടന്ന ഒരു ആക്രമണമായി തന്നെ ഇതിനെ കാണണമെന്നും ഇമ്രാന് ഖാന് പറഞ്ഞു.