ഗാന്ധിനഗര്‍: ഉത്തരക്കടലാസിലെ ഉത്തരങ്ങളും തെറ്റുകളുമെല്ലാം ഒരുപോലെയായതിനെ തുടര്‍ന്ന് കൂട്ടക്കോപ്പിയടി ആരോപിച്ച് ഗുജറാത്തിലെ ആയിരക്കണക്കിന് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഫലപ്രഖ്യാപനം അധികൃതര്‍ തടഞ്ഞു. പരിശോധനയില്‍ ജുനഗദ്, ഗിര്‍ സോമനാഥ് ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ വലിയ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു.
പരീക്ഷ റദ്ദാക്കിയേക്കുമെന്നും സൂചനകളുണ്ട്. മൂല്യനിര്‍ണ്ണയത്തിനിടെ പരീക്ഷ എഴുതിയ 959 കുട്ടികളുടെ ഉത്തരകടലാസ്സിലെ ഉത്തരങ്ങളും തെറ്റുകളും ഒരു പോലെയും ഒരേ ക്രമത്തിലുമായിരുന്നെന്നതാണ് അധികൃതരില്‍ സംശയമുണര്‍ത്തിയത്. പിന്നീട് വിശദമായ പരിശോധന നടത്തിയപ്പോഴാണ് ജുനഗദ്, ഗിര്‍ സോമനാഥ് ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ വലിയ വെട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞത്.
അക്കൗണ്ടിങ്, എക്കണോമിക്സ്, ഇംഗ്ലീഷ് സാഹിത്യം, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലാണ് കൂട്ടക്കോപ്പിയടി നടന്നത്. ഇതേ തുടര്‍ന്ന് മൂന്ന് പരീക്ഷാ കേന്ദ്രങ്ങളെ പരീക്ഷാ നടത്തിപ്പ് ചുമതലയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. പരീക്ഷ റദ്ദാക്കിയേക്കുമെന്നും സൂചനകളുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.