ന്യൂഡല്‍ഹി: ബൈക്കില്‍ പിന്തുടര്ന്നെത്തിയ അജ്ഞാതന്‍ യുവതിയെ വെടിവെച്ച് കൊന്നു. ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന കിരണ്‍ബാല(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കാറിനെ പിന്തുടര്ന്നെത്തിയ അജ്ഞാതന്‍ കിരണിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ കിരണ്‍ അബോധാവസ്ഥയിലാവുകയും കാറിന്റെ നിയന്ത്രണംനിട്ട് നടപ്പാതയില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു.
കാറില്‍ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.