ആലപ്പുഴ: പട്ടണക്കാട് എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം. കാനറാ ബാങ്കിന്റെ തറവൂര്‍ ആലക്കാപറമ്പിലെ എടിഎം കൗണ്ടര്‍ ആണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മോഷണശ്രമം നടന്നെങ്കിലും പണം നഷ്ടമായിട്ടില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലാണ് സംഭവം.
എടിഎം മെഷീനില്‍ കയര്‍ കെട്ടിയ ശേഷം വാഹനം ഉപയോഗിച്ച് മെഷീന് പുറത്തേക്ക് വലിച്ച് ഇടാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. രാത്രി 12 മണിയോടെ നടന്ന മോഷണ ശ്രമത്തില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
സിസിടിവി ക്യാമറയില്‍ പെയിന്റ് അടിച്ച് മറച്ചിട്ടായിരുന്നു മോഷണ ശ്രമം. തെളിവ് നശിപ്പിക്കുന്നതിനായി സ്ഥലത്ത് മുളക് പൊടിയും വിതറിയിട്ടുണ്ട്. സമാനമായ രീതില്‍ ഒരാഴ്ച മുമ്പ് ചേര്‍ത്തലയിലും മോഷണ ശ്രമം നടന്നിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.