ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുട്ടം ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൂന്നു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
കുട്ടിയുടെ അമ്മയുടെ സുഹൃത്തായ പ്രതി കുട്ടിയെ ക്രൂരമായി മര്‍ദിച്ചതും, ലൈംഗിക പീഡനത്തിനിരയാക്കിയതുമുള്പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഏഴു വയസുകാരന്റെ നില ഏഴാം ദിവസവും ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.