ലഖ്നൗ: രാജ്യദ്രോഹക്കുറ്റമാരോപിച്ച് യുഎപിഎ ചുമത്തി യുപി പോലീസ് മുസ്ലീം യുവാക്കളെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നു എന്ന കാരണത്താല്‍ മുസ്ലീം കുടുംബങ്ങള്‍ കൂട്ടത്തോടെ നാടുവിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ഖൈര്‍ ഗ്രാമത്തിലാണ് സംഭവം. ഇവിടെ താമസിക്കുന്നവര്‍ കൂടുതല്‍ മുസ്ലീം കുടുംബാങ്ങള്‍ ആണ്.
ഒക്ടോബര്‍ 20 ന് വിജയദശമിയോടനുബന്ധിച്ച് ബഹറിച്ച് ജില്ലയിലുണ്ടായ സംഘര്‍ഷത്തിന്റെ പേര് പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബൗണ്ടി പോലീസ് സ്റ്റേഷനില്‍ 80 മുസ്ലീങ്ങള്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരിച്ചറിയാനാകാത്ത 200 ഓളം പേരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കേസില്‍ ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലര്‍ക്കെതിരെയും യുഎപിഎ പോലുള്ള കേസുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
ഉന്നതതല പോലീസ് സംഘം ഗ്രാമത്തില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ്. പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭീതിയില്‍ ഇവിടെ കടകളൊന്നും തുറക്കാറില്ല. വീടുകളെല്ലാം പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. മരുഭൂമിയ്ക്ക് സമാനമാണ് ഗ്രാമത്തിന്റെ അവസ്ഥയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചില വീടുകളില്‍ വൃദ്ധരും, സ്ത്രീകളും കുട്ടികളും മാത്രമെയുള്ളൂ.