വാഷിംഗ്ടണ്‍; ജനനം കൊണ്ട് ജാതകത്തില്‍ ഭാഗ്യം തുളുമ്പി നില്‍ക്കുകയാണെന്നും മറ്റും ജാതകത്തിലും ജോത്സ്യന്മാരും സമൂഹമാധ്യമങ്ങളിലും നിറയാറുണ്ട്. ചില ദിവസങ്ങളില്‍ ഭാഗ്യം നിങ്ങളെ തേടിയെത്തും എന്ന പ്രവചനം പോലും ഉണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭാഗ്യവും സമ്മാനവും നല്‍കുകയാണ് കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെഎഫ്സി).
വരുന്ന സെപ്തംബര്‍ ഒമ്പതിന് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് എട്ട് ലക്ഷം രൂപ സമ്മാനമായി നല്‍കാനാണ് കെഎഫ്സിയുടെ തീരുമാനം. കെഎഫ്സിയുടെ സ്ഥാപകനായ ഹാര്‍ലാന്റിന്റെ 128 ജന്മദിനമാണ് സെപ്തംബര്‍ ഒമ്പതിന്. ഈ സന്തോഷം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു സമ്മാനം നല്കാന് കമ്പനി നല്കാന് തീരുമാനിച്ചത്.
സെപതംബര്‍ ഒമ്പതിന് ജനിച്ചാല്‍ മാത്രം പോര. ജനിക്കുന്ന കുട്ടിയുടെ ആദ്യ നാമം ഹാര്‍ലാന്‍ഡ എന്നുകൂടിയാക്കുകയും കൂടി ചെയ്താല്‍ മാത്രമേ സമ്മാനം ലഭിക്കുകയുള്ളൂ. അന്ന് ജനിക്കുന്ന കുട്ടികളില്‍ ഭാഗ്യവനായ കുട്ടിക്കായിരിക്കും സമ്മാനം ലഭിക്കുക. സെപ്തംബര്‍ ഒമ്പത് മുതല്‍ കെഎഫ്സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അപേക്ഷ ഫോം ലഭിക്കും.
ഇതില്‍ നല്കുന്ന വിവരങ്ങള്‍ എല്ലാം കൃത്യമാണോ എന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും സമ്മാനത്തുക നല്‍കുക. കെഎഫ്സി സ്ഥാപകന്റെ പേരിനെ കൂടുതല്‍ പ്രചരിപ്പിക്കുക എന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്നു കമ്പനി വ്യക്തമാക്കി.