ഉത്തര കൊറിയയുമായി ഊഷ്മളമായ ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരസ്പരം പോര് വിളി നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും, എന്നാല്‍ അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധത്തില്‍ ചൈനയുടെ ഇടപെടലുകള്‍ പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നതായും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ആണവ നിരായുധീകരണത്തിലുള്ള കൊറിയയുടെ മെല്ലെപ്പോക്കില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ ഉത്തര കൊറിയന്‍ സന്ദര്‍ശനം പിന്വലിച്ചതിനിടെയാണ് ട്രംപിന്റെ പ്രതികരണം.
മേഖലയില്‍ ചൈനയുടെ ഇടപെടലുകള്‍ നിര്‍ണ്ണായകമാണ്. എന്നാലിത് അമേരിക്കയുമായുള്ള ബന്ധത്തിന് അപകടകരമായ ഒന്നാണ്. ചൈനയുടെ ശക്തമായ സമ്മര്‍ദ്ദത്തിനു കീഴിലാണ് കൊറിയയെന്നും അദ്ദേഹം പറഞ്ഞു.