ഇംഗ്ലണ്ട്: യുഎസ് സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതിയതാരോപിച്ച് വിമാനത്താവളത്തില്‍ തന്നെ വിവസ്ത്രയാക്കി പരിശോധിച്ചുവെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി രംഗത്ത്. ബോസ്റ്റണ്‍ ലോഗന് എയര്‍പോര്‍ട്ടിലാണ് സംഭവം. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സൈനബ് മര്‍ച്ചന്റാണ് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.
സൈനബ് റൈറ്റ്സ് എന്ന വെബ്സൈറ്റിന്റെ സ്ഥാപകയും എഡിറ്ററുമാണ് സൈനബ്. ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുന്നതിനിടെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് സൈനബെ പരിശോധനയ്ക്ക് വിധേയമാക്കിയത്. സാധാരണ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനക്ക് പുറമേ വിശദമായ പരിശേധനക്ക് സ്വകാര്യ മുറിയിലേക്ക് വരാന്‍ ഉദ്യേഗസ്ഥര്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് സൈനബ് പറയുന്നു.
എന്നാല്‍ ഇത് എതിര്‍ത്ത സൈനബ് പരിശേധനയ്ക്ക് സാക്ഷികള്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ ആവശ്യം പരിഗണിക്കാതെയാണ് തന്നെ സ്വകാര്യ മുറിയില്‍ കയറ്റി പാന്റും അടിവസ്ത്രങ്ങളും അഴിപ്പിച്ചതെന്നും ഇതുകൊണ്ടും പരിശോധന അവസാനിപ്പിക്കാതെ സാനിറ്ററി പാഡും അഴിച്ച് പരിശോധിക്കുകയായിരുന്നുവെന്നും സൈനബ് പറയുന്നു. ആര്‍ത്തവ സമയമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ലെന്നും സൈനബ് പറയുന്നു.
പരിശോധനയ്ക്ക് ശേഷം ഉദ്യോസ്ഥരുടെ പേരും ഐഡി നമ്പറും സൈനബ് ആവശ്യപ്പെട്ടു. ഇതോടെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുമെന്ന് മനസിലാക്കിയ അവര്‍ വേഗം പുറത്തേക്ക് പോകുകയുമായിരുന്നു. ഇതിന് ശേഷമാണ് സൈനബ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് പരാതി നല്‍കിയത്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന് മുഖാന്തിരമാണ് പരാതി നല്‍കിയിരിക്കുന്നത്. ട്രാന്സ്പോര്ട്ടേഷന് സെക്യൂരിട്ടി അഡ്മിനിസ്ട്രേഷനും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.