ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റു മരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. നാരാ നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. അക്രമിയെ ഉടന്‍ കസ്റ്റഡിയിലെടുത്തു. ഇയാള്‍ സ്വയം നിര്‍മിച്ച തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു സൂചനയുണ്ട്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. നരാ നഗരവാസിയായ മുന്‍ പ്രതിരോധസേനാംഗം (മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ്) തെത്സുയ യമാഗമി എന്ന നാല്‍പ്പത്തിയൊന്നുകാരനാണ് ആബെയെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നാണ് ജപ്പാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Best footage I've seen so far of the scene surrounding Shinzo Abe. Insane. Looks like bystanders attempted CPR on him before paramedics arrived. pic.twitter.com/P84UHBuQ5M
— The Intel Crab (@IntelCrab) July 8, 2022
ജപ്പാനില്‍ ഏറ്റവും അധികംകാലം പ്രധാനമന്ത്രിയായിരുന്ന നേതാവാണ് വിട വാങ്ങുന്നത്. ഇന്ത്യ 2021ല്‍ പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത് 2020 ഓഗസ്റ്റില്‍ കുടല് രോഗത്തെത്തുടര്‍ന്നാണ്. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നും ജീവന് രക്ഷിക്കാനായി ഡോക്ടര്‍മാര്‍ കഠിനപ്രയത്നം നടത്തുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് മരണവാര്‍ത്ത പുറത്തുവന്നത്.