ഉറുമ്പുകള്‍ സ്വര്‍ണ്ണം കടത്തുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?, എന്നാല്‍ കാഴ്ചക്കാരെ അമ്പരപ്പിച്ചുകൊണ്ട് സ്വര്‍ണ്ണം കടത്തുന്ന ഉറമ്പുകളുടെ വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അനായാസമാണ് ഉറുമ്പിന് കൂട്ടം സ്വര്‍ണ്ണം കടത്തുന്നത്.
ഫോറസ്റ്റ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഉറുമ്പുകള്‍ സ്വര്‍ണ നിറത്തിലുള്ള ചെറിയൊരു മാല പിടിച്ചു കൊണ്ടു പോവുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ‘കുട്ടി സ്വര്ണക്കടത്തുകാര്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Tiny gold smugglers 😀😀
The question is,under which section of IPC they can be booked? pic.twitter.com/IAtUYSnWpv— Susanta Nanda IFS (@susantananda3) June 28, 2022
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഏത് വകുപ്പ് പ്രകാരം ഈ ഉറുമ്പുകള്‍ക്കെതിരെ കേസെടുക്കുമെന്നും ഇദ്ദേഹം തമാശ രൂപേണ ചോദിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തു വന്ന വീഡിയോയാണ് ഇതെങ്കിലും ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണിത്. ഒരു ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്.