കെയ്റോ: ഭർത്താവ് ആരും അറിയാതെ ഗ്യാസ് സ്റ്റൗവിനുള്ളിൽ പണം ഒളിപ്പിച്ചിട്ടുണ്ടെന്നത് തിരിച്ചറിയാതെ ഭാര്യ ഗ്യാസിന് തീകൊളുത്തിയതോടെ നഷ്ടമായത് ലക്ഷങ്ങൾ. സ്റ്റൗ കത്തിച്ചതോടെ കരിഞ്ഞ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഭാര്യ വിശദമായ പരിശോധന നടത്തിയപ്പോൾ മാത്രമാണ് പണം കണ്ടെത്താനായത്.
സ്റ്റൗവിനുള്ളിൽ പാതികരിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകൾ സംഭവം നടന്നത് ഈജിപ്തിലെ അൽ ബെഹൈറയിലെ നൈൽ ഡെൽറ്റ ഗവർണറേറ്റിലാണ് സംഭവം നടന്നത്. 17 ലക്ഷം ഇന്ത്യൻ രൂപയ്ക്കടുത്ത് മൂല്യമുള്ള ഈജിപ്ഷ്യൻ കറൻസിയാണ് ഗ്യാസ് സ്റ്റൗവിനുള്ളിൽ ഈ സ്ത്രീയുടെ ഭർത്താവ് ഒളിപ്പിച്ചത്. ഇതറിയാതെ ഭാര്യ ഗ്യാസിന് തീകൊടുത്തതോടെയാണ് പണം നഷ്ടമായത്. 420,000 ഈജിപ്ഷ്യൻ കറൻസിയായിരുന്നു ഇയാൾ സ്റ്റൗവിനുള്ളിൽ ഒളിപ്പിച്ചിരുന്നത്.
ബിസിനസിൽ നിന്ന് കിട്ടിയ പണം സ്വരുക്കൂട്ടി മറ്റൊരു ബിസിനസ് കെട്ടിപ്പെടുക്കാനാണ് ഇയാൾ പൈസ കൂട്ടിവെച്ചതെന്നാണ് വിവരം. സ്റ്റൗവിൽ പണം വച്ചെന്ന വസ്തുത ഇയാൾ ഭാര്യയോട് മറച്ചുവയ്ക്കുകയായിരുന്നു. ഈ പണം ഭാഗികമായി കത്തിക്കരിഞ്ഞതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.