മനുഷ്യരും തമ്മിൽ ഇടയ്ക്ക് ഒന്ന് ഇടയാറുണ്ടെങ്കിലും പൊതുവെ അനുസരണശീലം കാണിക്കുന്നവരാണ് ആനകൾ. ജോലി എടുപ്പിക്കാൻ യന്ത്രങ്ങളൊക്കെ ഉണ്ടെങ്കിലും പലരും ആനയെ തന്നെയാണ് ഭാരമുള്ള ജോലിയെടുക്കാൻ ഉപയോഗിക്കുന്നത്. കൂപ്പുകളിലും മറ്റും വലിയ മരത്തടികൾ മാറ്റിയിടാനും മറ്റും ആനകളെ ഉപയോഗിക്കുന്നത് നാം കാണാറുള്ളതാണ്.
ഇപ്പോളിതാ വിദഗ്ധ തൊഴിലാളികളെ പോലും വെല്ലുന്ന രീതിയിൽ ഒരു തൂണിന് മുകളിൽ മരത്തടി കൃത്യമായി സ്ഥാപിക്കുന്ന ഒരാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Basel Zoo. Switzerland:
You gotta be kidding me… pic.twitter.com/77tFEEsyzX
— Rex Chapman🏇🏼 (@RexChapman) April 19, 2022
ഒരാന തുമ്പിക്കൈ കൊണ്ട് ഒരു മരത്തടി പൊക്കിയെടുക്കുന്നതും നടന്നെത്തി മരത്തടി തൂണിന് മുകളിൽ സ്ഥാപിക്കാൻ വേണ്ടി ആന നടത്തുന്ന ശ്രമങ്ങളുമാണ് ദൃശ്യത്തിലുള്ളത്. അൽപസമയം കഷ്ടപ്പെടേണ്ടി വന്നെങ്കിലും ബുദ്ധിപൂർവം വളരെ കൃത്യമായി മരത്തടി തൂണിന് മുകളിൽ വെക്കുന്നതിൽ ആന വിജയിച്ചു. ആനയുടെ മികവ് കണ്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. സ്വിറ്റ്സർലൻഡിലെ ബാസൽ മൃഗശാലയിൽ നിന്നുള്ളതാണ് ഈ വീഡിയോ.