സാന്റിയാഗോ: സഹോദരിയുടെ വിവാഹത്തിന് കേക്കില്‍ കഞ്ചാവ് ചേര്‍ത്ത് യുവാവ്. ഈ കേക്ക് നല്കിയപ്പോഴുള്ള അതിഥികളുടെ പ്രതികരണം രസകരമായിരുന്നുവെന്ന് യുവാവ് പറയുന്നു. അല്‍വാരോ റോഡിഗ്രസ് എന്ന 29കാരനാണ് ഏഴ് തട്ടുകളായുള്ള സഹോദരിയുടെ വിവാഹകേക്കില് കഞ്ചാവ് ചേര്‍ത്തത്.
അതേസമയം, സഹോദരിയുടെ കൂടി നിര്‍ദേശപ്രകാരമായിരുന്നു കേക്കില്‍ കഞ്ചാവ് ചേര്‍ത്തതെന്നാണ് സൂചന.20 മണിക്കൂര്‍ സമയമെടുത്താണ് റോഡിഗ്രസ് കേക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വൈറ്റ് ക്രീമിന് പുറമേ പൂക്കള്‍കൊണ്ട് അലങ്കരിച്ച കേക്കിന്റെ ഒരു തട്ടില്‍ കഞ്ചാവ് കൂടി ചേര്‍ത്തിരുന്നു.
also read: കളിക്കുന്നതിനിടെ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി, 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
കഞ്ചാവ് ചേര്‍ത്ത കേക്ക് പ്രായപൂര്‍ത്തിയായ അതിഥികള്‍ക്ക് മാത്രമാണ് നല്‍കിയത്. ഈ കേക്ക് നല്കിയപ്പോഴുള്ള അതിഥികളുടെ പ്രതികരണം രസകരമായിരുന്നുവെന്നും റോഡിഗ്രസ് സാക്ഷ്യപ്പെടുത്തുന്നത്. നടുവേദന മൂലം ബുദ്ധിമുട്ടിലായിരുന്ന തന്റെ ബന്ധു കഞ്ചാവ് കേക്ക് കഴിച്ചതിന് പിന്നാലെ വേദന മറന്ന് നൃത്തം ചെയ്തുവെന്നും റോഡിഗ്രസ് അവകാശപ്പെടുന്നു.
ചിലിയില്‍ സ്വകാര്യയിടങ്ങളില്‍ കഞ്ചാവ് ഉപയോഗത്തിന് നിരോധനമില്ലാത്തതിനാല് റോഡിഗ്രസിനെതിരെ കേസുണ്ടാവില്ലെന്നാണ് സൂചന. സംഭവം ഇപ്പോള്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്.