വാടക കൊടുക്കാന്‍ പണമില്ലാത്തതു കൊണ്ട് താമസം ഓഫീസില്‍ തന്നെയാക്കി ഒരു യുവാവ്. അമേരിക്കയിലാണ് സംഭവം. സൈമണ്‍ എന്ന യുവാവാണ് ചെലവുചുരുക്കാന്‍ താമസം ജോലി ചെയ്യുന്ന ഓഫീസില്‍ തന്നെയാക്കിയത്. ടിക് ടോക്കിലൂടെയും മറ്റും നിരവധി വണ സൈമണ്‍ ഇതു സംബന്ധിച്ച വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ പിന്നീട് സൈമണ്‍ ഓഫീസില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. താമസം സംബന്ധിച്ച് കാഴ്ചക്കാര്‍ നിരവധി സംശയങ്ങളും സൈമണിനോട് ചോദിച്ചിരുന്നു. കുളിയൊക്കെ എങ്ങനെയാണ് എന്ന ചോദ്യത്തിന് അതൊക്കെ ഓഫീസ് വാഷ്റൂമില്‍ വെച്ചു തന്നെ സാധിക്കും എന്നായിരുന്നു മറുപടി.
also read: ഭാരതപ്പുഴ ചെറുതോണി തടയണയിൽ നവജാതശിശുവിന്റെ മൃതദേഹം ഒഴുകി എത്തി! നാല് ദിവസത്തെ പഴക്കം
പുറത്താക്കിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ നീക്കം ചെയ്യാനും സൈമണോട് കമ്പനിയുടെ എച്ച്ആര്‍ ആവശ്യപ്പെട്ടു. ഇത് ഇത്രയും വേഗം സംഭവിക്കുമെന്ന് കരുതിയിരുന്നില്ല എന്നാണ് അടുത്ത വിഡിയോ പോസ്റ്റ് ചെയ്ത് സൈമണ്‍ പറഞ്ഞത്.