കണക്ടിക്കട്ട്: പള്ളിയില്‍ കയറി ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ മോഷ്ടിച്ച ശേഷം കത്തെഴുതി വെച്ച് മുങ്ങി കള്ളന്. സോറി എന്നോട് ക്ഷമിക്കൂ, പ്രാര്‍ത്ഥിക്കണേ എന്ന് കള്ളന് കത്തില്‍ പരാമര്‍ശിച്ചതു പോലെ അടുത്ത ദിവസം കള്ളനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയിലും പള്ളിയില്‍ നടന്നു. അമേരിക്കയിലെ കണക് ടിക്കട്ടിലാണ് വിചിത്ര സംഭവം. ഏകദേശം 4000 ഡോളര്‍(2.7 ലക്ഷം രൂപ)വില വരുന്ന പള്ളിവക സാധനങ്ങളാണ് കള്ളന് മോഷ്ടിച്ചത്.
അമേരിക്കയിലെ കണക്ടിക്കട്ടിലെ വാട്ടര്ബെറി പോലീസ് ഡിപാര്‍ട്ട്മെന്റ് ഈ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടു. മൗണ്ട് ഒലിവ് എഎംഈ സിയോണ്‍ പള്ളിയിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് മോഷണം പോയത്. പള്ളി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഓഡിയോ-വീഡിയോ ഉപകരണങ്ങള്‍ മോഷണവസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് പോലീസ് വീഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കിയത്. മോഷ്ടാവെഴുതിയ കത്ത് ഹാര്‍ട്ട്ഫോര്‍ഡ് ന്യൂസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. വെടിപ്പാര്‍ന്ന കൈയക്ഷരത്തിലാണ് കത്ത്. ഞായറാഴ്ച രാവിലെ പള്ളി അധികാരി മോഷ്ടാവിനു വേണ്ടിയും പ്രാര്‍ഥന നടത്തി.