ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ അപ്പാര്‍ട്ട്മെന്റില്‍ വന്‍ തീപിടുത്തം. 9 കുട്ടികള്‍ ഉള്‍പ്പടെ 19 പേരാണ് വെന്തുമരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. 63 പേര്‍ക്ക് പൊള്ളലേറ്റതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് പറഞ്ഞു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തീപ്പിടുത്തങ്ങളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
HARROWING RESCUE: An FDNY firefighter was caught on camera rescuing a baby from a deadly Bronx apartment fire that killed more than a dozen. "New York City Fire Department don't play," said Tanisha Ashe as she recorded the video. https://t.co/wJDegKkwaE pic.twitter.com/90YxkNp765
— Eyewitness News (@ABC7NY) January 10, 2022
അമേരിക്കന്‍ സമയം ഞായറാഴ്ച രാവിലെയായിരുന്നു തീപിടുത്തമുണ്ടായത്. ഈസ്റ്റ് 181 സ്ട്രീറ്റിലെ 19- സ്റ്റോറി ബിള്‍ഡിങ് എന്ന അപ്പാര്‍ട്ട്മെന്റിലെ രണ്ടും മൂന്നും നിലകളാണ് അഗ്നിക്കിരയായത്. ഇരുന്നോറോളം ഫയര്‍ഫോഴ്സ് ജീവനക്കാരാണ് തീയണയ്ക്കാന്‍ എത്തിയത്. മരണനിരക്ക് ഇനിയും ഉയര്ന്നേല്ക്കുമെന്ന് ആശങ്കപ്പെടുന്നതായാണ് വിവരം.
New videos shows smoke pouring out of an apartment building in New York City from a massive fire that killed at least 19 people. including nine children, according to officials. https://t.co/JPO13Cafbv pic.twitter.com/mlsK9BCE98
— ABC News (@ABC) January 9, 2022