മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് വര്‍ഷങ്ങളിലായി പിറന്ന ഇരട്ടക്കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പുതുവര്‍ഷത്തില്‍ കാലിഫോര്‍ണിയയിലാണ് പതിനഞ്ച് മിനിറ്റ് വ്യത്യാസത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്.
ഫാത്തിമ മാഡ്രിഗല്‍ എന്ന യുവതിയാണ് രണ്ട് വര്‍ഷങ്ങളിലായി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ആല്‍ഫ്രെഡോ എന്ന് പേരിട്ടിരിക്കുന്ന മകന് 2021ലും അയ്ലിന് എന്ന് പേരിട്ടിരിക്കുന്ന മകള്‍ 2022ലുമാണ് ജനിച്ചത്. ഇരട്ട കുഞ്ഞുങ്ങളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് യുവതി.
also read: മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടു, എഎസ്ഐയെ പിടികൂടി നാട്ടുകാര്‍, അറസ്റ്റ്
രണ്ട് പേരുടേയും ജന്മദിനം രണ്ട് ദിവസങ്ങളില്‍ ആയതിനാല്‍ സന്തോഷവും അതേ സമയം വിചിത്രവുമായി തോന്നുന്നുവെന്നുമായിരുന്നു ഫാത്തിമ പ്രതികരിച്ചത്. ഇരട്ടകളേക്കൂടാതെ മൂന്ന് കുട്ടികള്‍ കൂടിയുണ്ട് ഫാത്തിമ റോബര്‍ട്ട് ദമ്പതികള്‍ക്ക്. കാലിഫോര്‍ണിയയിലെ നാറ്റിവിഡാഡ് മെഡിക്കല്‍ സെന്ററിലാണ് അപൂര്‍വ്വമായ ഈ സംഭവം ഉണ്ടായത്.
ദശലക്ഷം കേസുകളില്‍ ഒന്നായാണ് ഈ പിറവിയെ കാണാന്‍ കഴിയുക എന്നാണ് വിദഗ്ധര്‍ പറയുന്നത്. 2022ല്‍ ഈ മേഖലയില്‍ പിറന്ന ആദ്യ കുഞ്ഞ് കൂടിയാണ് അയ്ലിന്. ഡിസംബര്‍ 31 രാത്രി 11.45നാണ് ആല്‍ഫ്രെഡോ പിറന്നത്..