ലോകം മുഴുവന്‍ കോവിഡ് മഹാമാരിയുടെ ഭീതിയില്‍ കഴിയുമ്പോള്‍ യുറോപ്പിനെയും ചൈനയെയും ദക്ഷിണകൊറിയെയും ഭീതിയിലാഴ്ത്തി പക്ഷിപ്പനിയും പടര്‍ന്നുപിടിക്കുന്നു. ചൈനയില്‍ എച്5 എന്‍6 പനി 21 പേരിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണകൊറിയയിലും പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ ഫാമുകളില്‍ കൂട്ടത്തോടെ ഇറച്ചിക്കോഴികളെ കൊന്നൊടുക്കുകയാണ്.
പൗള്ട്രിമേഖലയില് ജാഗ്രത വേണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. യൂറോപ്പിലും ചൈനയിലും ദക്ഷിണകൊറിയയിലും പക്ഷിപ്പനി അതിവേഗം പടരുകയാണെന്ന് വേള്‍ഡ് ഓര്ഗനൈസേഷന് ഫോര്‍ ആനിമല്‍ ഹെല്‍ത്ത് അറിയിച്ചു.
യൂറോപ്പില്‍ നോര്‍വേയിലാണ് രോഗം അതിരൂക്ഷമായി തുടരുന്നത്. എച്ച് 5 എന്‍ 1 പനി റോഗല്ലാന്ഡ് മേഖലയിലെ 7,000 പക്ഷികളില്‍ സ്ഥിരീകരിച്ചു. വളര്‍ത്തുകോഴികളെ അടച്ചിട്ട സ്ഥലങ്ങളില്‍ പാര്‍പ്പിക്കാനും ബെല്‍ജിയും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്കി.