നോബല്‍ പുരസ്കാര ജേതാവ് മലാല യുസഫ് സായിയും പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ജനറല്‍ മാനേജരായ അസീര്‍ മാലിക്കും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. മലാല തന്നെയാണ് വിവാഹവാര്‍ത്തയും ചിത്രങ്ങളും ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഇപ്പോഴിതാ ലോകമെമ്പാടു നിന്നും തങ്ങള്‍ക്ക് അഭിനന്ദനമറിയിച്ചവര്ക്ക് നന്ദി പറയുകയാണ് അസീര്‍ മാലിക്. ട്വിറ്ററിലൂടെയാണ് നന്ദി പറഞ്ഞത്. ഒപ്പം മലാലയെ കുറിച്ചുള്ള ഹൃദ്യമായ കുറിപ്പും അദ്ദേഹം പങ്കുവച്ചു. ഇരുവരും ഒരുമിച്ച് കേക്ക് മുറിക്കുന്ന ചിത്രവും അസീര്‍ പങ്കുവച്ചു.
‘അത്രയധികം എന്നെ പിന്തുണയ്ക്കുന്ന ഒരു സുഹൃത്തിനെ മലാലയില്‍ കണ്ടെത്താന്‍ സാധിച്ചു. ഹൃദയത്തില്‍ ദയയുള്ള പങ്കാളിയാണ് മലാല. ഞങ്ങളൊരുമിച്ചുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ഞാന്‍ ആകാംക്ഷയിലാണ്. ഞങ്ങളുടെ നിക്കാഹിന് ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി. കേക്ക് മുറിച്ചാണ് ഞങ്ങള്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായവര്‍ വിജയം ആഘോഷിക്കുന്നത്. ‘- അസീര്‍ മാലിക് ട്വിറ്ററില്‍ കുറിച്ചു.
ലണ്ടനിലെ ബര്‍മിങ്ഹാമില്‍ ഇസ്ലാമിക ആചാര പ്രകാരമായിരുന്നു മലാലയുടെയും അസീറിന്റെയും വിവാഹം. 2019 മുതല്‍ പരിചയത്തിലായിരുന്നു ഇരുവരും എപ്പോഴാണ് പ്രണയത്തിലായതെന്ന് വ്യക്തമല്ല.
In Malala, I found the most supportive friend, a beautiful and kind partner — I'm so excited to spend the rest of our life together.
Thank you all for the wishes on our Nikkah. In following our cricket team's tradition, we had to do a victory cake cutting. pic.twitter.com/KSGQOHsY64
— Asser Malik (@MalikAsser) November 10, 2021