ജീവിതത്തില്‍ ആദ്യമായി പിസ കഴിക്കുന്ന ഒരു അമ്മൂമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയായ ഗ്രീഷ് ഭട്ടാണ് വീഡിയോ പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്.
പ്രായമായവര്‍ ഏറെക്കുറെ കുഞ്ഞുങ്ങളെ പോലെ തന്നെയാണ്. അവരുടെ നിഷ്കളങ്കത ഏവരെയും സന്തോഷിപ്പിക്കും. അതേ നിഷ്കളങ്കതയുടെ സൗന്ദര്യം തന്നെയാണ് ഈ വീഡിയോയുടെയും പ്രത്യേകതയും. മകളോ കൊച്ചുമകളോ ആകാം, ആരോ ഒരാള്‍ ഒരു പിസ സ്ലൈസ് എടുത്ത് അമ്മൂമ്മയ്ക്ക് നല്‍കുന്നത് വീഡിയോയില്‍ കാണാം.
ആദ്യം വേണ്ടെന്ന ഭാവം കാട്ടിയെങ്കിലും ഏതാനും സെക്കന്‍ഡ് നേരത്തെ ആലോചനയ്ക്ക് ശേഷം അമ്മൂമ്മ അത് രുചിക്കാന്‍ തന്നെ തീരുമാനിക്കുന്നു. തുടര്‍ന്ന് ആദ്യത്തെ കടി. പിസയുടെ രുചി മുഴുവനായി മനസിലാക്കിയ ശേഷം അമ്മൂമ്മയിടുന്ന ‘റിയാക്ഷന്’ ആണ് ഏവരെയും അത്യധികം ആകര്‍ഷിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചതും ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്.