ലാഹോര്‍: കടയുടെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കത്രികയ്ക്ക് പകരം പല്ലു കൊണ്ട് റിബണ്‍ കടിച്ച് മുറിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പാകിസ്ഥാന് ജയില്‍ മന്ത്രിയും പഞ്ചാബ് സര്‍ക്കാറിന്റെ വക്താവുമായ ഫയ്യാസുല് ഹസന് ചൗഹാന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
രസകരമായ വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു. റാവല്‍പിണ്ഡി മണ്ഡലത്തിലാണ് സംഭവം അരങ്ങേറിയത്. ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയതാണ് മന്ത്രി. കത്രിക ഉപയോഗിച്ച് പല തവണ റിബണ്‍ മുറിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വരികയായിരുന്നു.
ഒടുക്കം ക്ഷമ കെട്ട മന്ത്രി പല്ലുകൊണ്ട് കടിച്ച് മുറിക്കുന്ന രംഗങ്ങളാണ് ചിരിപടര്‍ത്തുന്നത്. ചൗഹാന് തന്നെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ”വളരെ മോശവും മൂര്‍ച്ചയില്ലാത്തതുമായ കത്രിക” എന്നാണ് മന്ത്രി സംഭവത്തെ കുറിച്ച് പറഞ്ഞത്.
اپنے حلقے میں دوکان کے افتتاح کا انوکھا انداز۔۔۔!!! قینچی کند اور خراب تھی۔۔!!! مالک دوکان کو شرمندگی سے بچانے کے لیے نیا عالمی ریکارڈ قائم کر دیا۔۔!!!@UsmanAKBuzdar pic.twitter.com/MRxedX0ZaB
— Fayaz ul Hassan Chohan (@Fayazchohanpti) September 2, 2021
”കടയെ നാണക്കേടില്‍ നിന്ന് രക്ഷിക്കാന്‍ കടക്കാരന് ലോക റെക്കോര്‍ഡിട്ടു” എന്നും ചൗഹാന് പരിഹാസ രൂപേണ പറഞ്ഞു. വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്.