ടോക്യോ: കാമുകനെ വിവാഹം ചെയ്യാന്‍ രാജകീയ പദവികളും സമ്പത്തും ഉപേക്ഷിച്ച് ജപ്പാന് രാജകുമാരി മാകോ. കാമുകന് കെയ് കൊമുറോയ്ക്കൊപ്പം ജീവിക്കാനാണ് രാജകുമാരി മാകോ കൊട്ടാരം വിട്ടിറങ്ങാന്‍ ഒരുങ്ങുന്നത്. സാധാരണക്കാരനായ കാമുകനെ വിവാഹം ചെയ്യാന്‍ കോടിക്കണക്കിന് രൂപയുടെ സര്‍വ്വ സ്വത്തുക്കളും ഉപേക്ഷിക്കാന്‍ തയ്യാറായ രാജകുമാരിയുടെ വാര്‍ത്ത ഇപ്പോള്‍ ലോകശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ്.
വിവാഹത്തിനുശേഷം യുഎസിലായിരിക്കും ഇരുവരും താമസിക്കുക. ജപ്പാനിലെ ഇപ്പോഴത്തെ രാജാവിന്റെ പദവി അലങ്കരിക്കുന്ന അകിഷിനോയുടെ മകളും അകിഹിതോ ചക്രവര്‍ത്തിയുടെ പേരക്കുട്ടിയുമാണ് 29കാരിയായ മാകോ. രാജകുടുംബത്തിലെ നിയമങ്ങള്‍ക്കതീതമായാണ് മാകോ നിയമരംഗത്ത് ജോലിചെയ്യുന്ന കെയ് കൊമുറോ എന്ന സാധാരണ പൗരനെ പ്രണയിച്ചതും ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതും.
നിബന്ധനകളോടെ വിവാഹത്തിന് സമ്മതിക്കാമെന്നായിരുന്നു രാജാവ് അകിഷിനോ പറഞ്ഞത്. എന്നാല്‍, നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും പരമ്പരാഗത ആചാരങ്ങളില്ലാതെ, രാജകുടുംബത്തില്‍നിന്നുള്ള കോടിക്കണക്കിന് രൂപയുടെ സമ്മാനം നിരസിച്ചാണ് വിവാഹം ലളിതമാക്കാന്‍ ഇവര്‍ തീരുമാനിച്ചത്.
ആചാരപ്രകാരം മാകോയ്ക്ക് രാജകുടുംബത്തില്‍നിന്ന് ലഭിക്കേണ്ടത് 8.76 കോടി രൂപ (137 മില്ല്യന്‍ യെന്‍) ആണ്. ടോക്യോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ സര്‍വകലാശാലയില്‍ നിയമപഠനത്തിനെത്തിയപ്പോഴാണ് മാകോയും കെയ് കൊമുറോയും കണ്ടുമുട്ടിയത്.
സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. എന്നാല്‍ രാജകുടുംബത്തിലെ പെണ്‍കുട്ടികള്‍ സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ രാജകീയപദവികളും അധികാരങ്ങളും നഷ്ടമാകുമെന്ന നിയമം പ്രണയത്തെ തടസപ്പെടുത്തുമെന്ന് കരുതിയിരുന്നെങ്കിലും മാകോ രാജകുമാരിയെന്ന പദവി ഉപേക്ഷിക്കാന്‍ തയ്യാറാവുകയായിരുന്നു.