ഫോട്ടോഷൂട്ടിനായി എന്ത് സാഹസികതയും ചെയ്യാന്‍ മടിയില്ലാത്തവരുണ്ട്. അത്തരത്തില്‍ മാതാപിതാക്കള്‍ അഞ്ചുവയസ്സുകാരിയുടെ കഴുത്തില്‍ പാമ്പിനെ ചുറ്റി ഫോട്ടോയെടുപ്പിക്കുന്നതിനിടെ കുട്ടിയുടെ മുഖത്ത് പാമ്പ് കടിയേറ്റു. കുട്ടിയെ പാമ്പു കടിക്കുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
മൃഗശാലയില്‍ വളര്‍ത്തുന്ന ഒരു പാമ്പാണ് കുട്ടിയുടെ മുഖത്ത് കടിച്ചത്. വിക്ടോറിയ എന്ന് പേരുള്ള കുട്ടിയുടെ കഴുത്തില്‍ പാമ്പിനെ ചുറ്റിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. പെറ്റിങ് സുവില്‍ വളര്‍ത്തുന്ന മൃഗങ്ങളെ സന്ദര്‍ശകരുമായി അടുത്തിടപഴകാന്‍ അനുവദിക്കുന്നത് സാധാരണമാണ്.
എന്നാല്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത് എന്ന് മൃഗശാല അധികൃതര്‍ പറയുന്നു. വിഷമില്ലാത്ത ഇനത്തില്‍പ്പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്. എങ്കിലും ഉടന്‍ തന്നെ ആംബുലന്‍സ് സഹായത്തോടെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
വിക്ടോറിയയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. പാമ്പിന് സമീപം എത്തുന്നതിന് അല്പം മുന്‍പായി കുട്ടി ചിക്കന്‍ കഴിച്ചിരുന്നു. കഴുത്തിലിട്ട സമയത്ത് ഭക്ഷണത്തിന്റെ മണം ലഭിച്ചതിനാലാവണം പാമ്പ് കുട്ടിയുടെ മുഖത്ത് കടിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം. എന്തായാലും സന്ദര്‍ശകരുടെ കയ്യില്‍ പാമ്പുകളെ നല്കുന്ന പതിവ് ഇതോടെ നിര്‍ത്തലാക്കാനാണ് മൃഗശാലയുടെ തീരുമാനം.