അഫ്ഗാനിസ്ഥാനില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ എല്ലാം തന്നെ ഇപ്പോള്‍ ലോകത്തെ ആശങ്കപ്പെടുത്തുന്നതാണ്. താലിബാന് ഭരണം പിടിച്ച ശേഷം ജീവനും കൈയ്യില്‍പ്പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അഫ്ഗാന് ജനത. ഇവിടെ സംഗീതത്തിനടക്കം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് താലിബാന്.
അഫ്ഗാനിലെ പ്രശസ്ത ഗായകന് ബഹീഹുള്ള ഷബാബ് താലിബാനെ ഭയന്ന് പാട്ട് പാടുന്നത് തന്നെ ഉപേക്ഷിച്ചു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പാട്ട് നിര്‍ത്തിയതോടെ ഷബാബ് ഇപ്പോള്‍ പച്ചക്കറി വിറ്റ് ജീവിക്കുകയാണ്. താലിബാന് സംഗീതത്തിന് വിലക്കേര്‍പ്പെടുത്തിയെന്നാണ് ഹബീബുള്ള ഷബാബ് പറഞ്ഞു.
ഇനി ഞനെങ്ങനെ പാടും? എന്റെ ചെറിയ കച്ചവടത്തില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഞാന്‍. ഗാനരംഗം പൂര്‍ണമായും നിലച്ചതായി തോന്നുന്നു. ജീവിതം മുന്നോട്ട് കൊണ്ടു പോകാനായി എന്തെങ്കിലും ജോലി ചെയ്യണ്ടേ..? അദ്ദേഹം ചോദിക്കുന്നു.
ഹബീബുള്ള ഷബാബ് പ്രമുഖ കലാകാരനും ഗായകനുമാണ്. താലിബാന് പിടിച്ചെടുത്ത ശേഷം എല്ലാ കലാകാരന്മാരും ഇവിടെ നിന്ന് പലായനം ചെയ്തതായി അദ്ദേഹം പറഞ്ഞു. നൈപുണ്യത്തേക്കാള്‍ സമാധാനത്തോടെ ജീവിക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും ഹബീബുള്ള ഷബാബ് പറയുന്നു.