മരണത്തെ ഭയക്കുന്നവരാണ് മനുഷ്യര്‍. എന്നാല്‍ അവയില്‍ നിന്നും ഏറെ വ്യത്യസ്തരാണ് ജിഹോ ഗോത്രക്കാര്‍. മരണ വീട്ടില്‍ പോകാന്‍ പോലും പേടി ഉള്ളവര്‍ നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ മരിക്കുന്നതിന് മുന്‍പേ ആദരാഞ്ജലികള്‍ അര്‍പ്പിച്ചും, ശവപ്പെട്ടിയില്‍ കിടക്കുകയുമാണ് ഈ വിഭാഗക്കാര്‍. കുടുംബത്തിന് ഭാഗ്യം വരാന്‍ ദമ്പതികളെ ശവപ്പെട്ടിയില്‍ കിടത്തുന്നത് ഇവരുടെ ആചാരമാണ്.
ശവപ്പെട്ടിയില്‍ മരിച്ചതു പോലെ കിടക്കുക മാത്രമല്ല റീത്ത് ദേഹത്ത് വച്ച് ആദരാഞ്ജലിയും അര്‍പ്പിക്കും. പുതുവസ്ത്രങ്ങളണിഞ്ഞ്, നെഞ്ചത്ത് പൂക്കളും വച്ചുകിടക്കേണ്ടത് പിങ്ക് നിറമുള്ള പെട്ടിയിലാണ്. സന്യാസിമാര്‍ ഇവരെ വെള്ളനിറമുള്ള തുണികൊണ്ട് മൂടും. കുറച്ചു സമയം കഴിഞ്ഞ് ഈ വെള്ള തുണി മാറ്റുകയും ചെയ്യും. അതോടെ എല്ലാ ദോഷങ്ങളും ദമ്പതികളുടെ ദേഹത്ത് നിന്നു ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം. ബുദ്ധ മത വിശ്വാസത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ്. ബുദ്ധമത സന്യാസിമാര്‍ തന്നെയാണ് ചടങ്ങിന് മേല്‍നോട്ടം വഹിക്കുന്നതും.