ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11-ന് യുഎസില്‍ അല്‍-ഖ്വയ്ദ നടത്തിയ ഭീകരാക്രമണം 10,000-ത്തോളം പേരെ അര്ബുദരോഗികളാക്കിയെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ അര്‍ബുദത്തിന് കാരണമായത് ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ വിഷലിപ്തമായ പുകയും പൊടിയും ശ്വസിച്ചതാണെന്നാണ് കണ്ടെത്തല്‍. ഇതുവരെ 9,795 പേര്‍ക്ക് അര്‍ബുദം സ്ഥിരീകരിച്ചതായി ഫെഡറല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ഹെല്‍ത്ത് പ്രോഗ്രാം പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടുചെയ്തു. അര്‍ബുദം ബാധിച്ചവരില്‍ ആക്രമണത്തിനുശേഷം ആദ്യം സ്ഥലത്തെത്തിയ തൊഴിലാളികള്‍, നഗരവാസികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരും ഉള്‍പ്പെടും.
ആക്രമണത്തിനുശേഷം രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരില്‍ 1700 പേര് ഇതിനകം മരിച്ചുകഴിഞ്ഞു. ഇതില്‍ 420 പേരുടെ മരണകാരണവും അര്‍ബുദമായിരുന്നു. 2015-ല്‍ അര്‍ബുദബാധിതരുടെ എണ്ണം 3,204 ആയിരുന്നത് തൊട്ടടുത്തവര്ഷമായപ്പോഴേക്കും 8,188 ആയി ഉയര്‍ന്നു. ആക്രമണത്തിനുശേഷമുള്ള അര്‍ബുദബാധിതരുടെ കണക്കെടുക്കാനുള്ള ഫെഡറല്‍ പദ്ധതിയാരംഭിച്ചത് 2013 മുതലാണ്. ഭീകരാക്രമണത്തില്‍ രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ടവര്ക്കായി വാദിക്കുന്നവരുടെ സംഘടനാംഗമായ ജോണ്‍ ഫീല്‍ ആക്രമണത്തെ അതിജീവിച്ചവരുടേയും അന്ന് രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ടവരുടേയും എണ്ണം ചുരുങ്ങിവരികയാണ്ന്ന് പറഞ്ഞു.