വ്യത്യസ്തമായ നിരവധി വിവാഹ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. അത്തരത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ഒരു വയോധികന്റെ വിവാഹ വീഡിയോയാണിത്.
28 ഭാര്യമാരുള്ള വയോധികന്റെ പുതിയ വിവാഹത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 37-ാമത്തെ വിവാഹമാണിത് , ധൈര്യവാന് എന്ന കുറിപ്പോടെ ഐപിഎസ് ഓഫീസറായ റൂബിന് ശര്‍മയാണ് വിഡിയോ പങ്കുവച്ചത്.
ഇദ്ദേഹത്തിന്റെ 135 മക്കളും 126 പേരക്കുട്ടികളും വിവാഹത്തിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. അതേസമയം, എവിടെയാണ് വിവാഹം നടന്നതെന്ന് ഇതുവരെ പുറത്തറിഞ്ഞിട്ടില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ വിഡിയോ വൈറലായെങ്കിലും ഇത്തരം ദുരാചാരങ്ങളെ പ്രോല്സാഹിപ്പിക്കരുതെന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.