വാഷിംഗ്ടണ്‍: ഭാര്യയുമായി കലഹിച്ച് വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കിയയാള്ക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവന്. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. കലഹത്തേത്തുടര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ചെന്ന കുറ്റത്തിന് ഞായറാഴ്ച വൈകിട്ടാണ് ഡ്വെയ്ന്‍ യൂദ എന്ന 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇയാള്‍ ഭാര്യയോടുള്ള പ്രതികാരം തീര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു വിമാനം ഇടിച്ചിറക്കല്‍.
തന്റെ രണ്ടു നില വീടിന് മുകളിലേക്ക് ഇയാള്‍ വിമാനം ഇടിച്ചിറക്കുന്ന സമയത്ത് ഭാര്യയും മകനും വീടിനുള്ളിലുണ്ടായിരുന്നു. എന്നാല്‍ അവരിരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ, ഇടിയുടെ ആഘാതത്തില്‍ വീട് കത്തിയമര്‍ന്നു. സംഭവം നടന്നതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസ് നടത്തിയെ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് യൂദിന്റെ മൃതദേഹം കണ്ടെടുത്തത്.
പരിചയ സമ്പന്നനായ പൈലറ്റായിരുന്നു യൂദെന്ന് വ്യക്തമാക്കിയ പോലീസിന് പക്ഷേ, ഏത് കമ്പനിയുടേതാണ് വിമാനം എന്ന് കണ്ടെത്താനായിട്ടില്ല. വിമാനവും വീടിന് പുറത്ത് കിടന്ന കാറുകളും പൂര്‍ണമായും തകര്‍ന്നെന്നും പോലീസ് വ്യക്തമാക്കി.