പാരീസ്: മാര്‍ക്സിയന്‍ ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ സമീര്‍ അമീന് (86) അന്തരിച്ചു. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് ഏറെനാളായി പാരീസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1931 സെപ്റ്റംബര്‍ മൂന്നിനു ഈജിപ്ഷ്യന്‍-ഫ്രഞ്ച് ദമ്പതികളുടെ മകനായി കെയ്റോയില്‍ ജനിച്ചു. പാരീസില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിപ്ലോമയും സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദവും ഇക്കണോമിക്സില്‍ ഡോക്റ്ററേറ്റും നേടി. പാരീസില്‍ എത്തിയ ശേഷം ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായെങ്കിലും സോവിയറ്റ് നയങ്ങളോടുള്ള വിയോജിപ്പ് മൂലം പാര്‍ട്ടി വിട്ടു.
മൂന്നാം ലോക രാജ്യങ്ങളിലെ രാഷ്ട്രീയ സാമ്പത്തിക ഘടനകളെയും ആഗോളവല്‍ക്കരണ പ്രവണതകളെയും ആഴത്തില്‍ പഠിച്ച അമീന് മാര്‍ക്സിസത്തെ കുറിച്ച് മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചു.
ദി ലിബറല്‍ വൈറസ്, എ ലൈഫ് ലുക്കിംഗ് ഫോര്‍വേര്‍ഡ്, അക്യുമുലേഷന് ഓഫ് വേള്‍ഡ് സ്കെയില്‍, ക്രിട്ടിക് ഓഫ് യൂറോസെന്‍ട്രിസം ആന്‍ഡ് കള്‍ച്ചറിലിസം: മോഡേണിറ്റി, ക്യാപിറ്റലിസം ഇന്‍ ദി ഏജ് ഓഫ് ഗ്ലോബലൈസേഷന് തുടങ്ങിയവയാണ് മുഖ്യകൃതികള്‍.
തൊഴിലാളി പ്രസ്ഥാനങ്ങളെയും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെയും തള്ളിക്കളയുന്ന ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് പ്രതിലോമ പ്രസ്ഥാനമാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ലോകശ്രദ്ധ നേടിയിരുന്നു. കെയ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് മാനജ്മെന്റിലും സെനഗലിലെ തേര്‍ഡ് വേള്‍ഡ് ഫോറം ഇന്‍ ഡേകറിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.