പക്ഷികള്‍ കൂടൊരുക്കുന്നത് ആരെങ്കിലും നോക്കി നിന്നിട്ടുണ്ടോ?, ആ കാഴ്ച ശരിക്കും ആസ്വദിക്കേണ്ട ഒന്നുതന്നെയാണ്. ഏറെ വൈദഗ്ധ്യത്തോടെയാണ് ഓരോ പക്ഷിയും തന്റെ വീട് പണിയുന്നത്. വിവിധ തരത്തിലാവും ഓരോ പക്ഷികളും കൂടൊരുക്കുക.
ചിലയിനം പക്ഷികള്‍ ഇലകള്‍ ചേര്‍ത്ത് കൂടൊരുക്കുമ്പോള്‍ മറ്റുചില പക്ഷികള്‍ ചുള്ളിക്കമ്പുകള്‍ ചേര്‍ത്താവും മരച്ചില്ലകളില്‍ കൂടുണ്ടാക്കുന്നത്. തത്തയും മരംകൊത്തിയുമൊക്കെ മരപ്പൊത്തുകളിലാണ് കൂടൊരുക്കുക. ഇത്തരത്തില്‍ കൂടൊരുക്കാന്‍ പരിശ്രമിക്കുന്ന ലൗബേഡിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
കൂടൊരുക്കാനായി നാരുകള്‍ ശേഖരിക്കുകയാണ് ലൗബേഡ്. മരച്ചില്ലയിലിരുന്നു ഇലയില്‍ നിന്നും ചുണ്ടുകള്‍കൊണ്ട് കൂടു നിര്‍മിക്കാനാവശ്യമായ നാരുകള്‍ ശേഖരിക്കുകയാണ് ലൗ ബേര്‍ഡ്. ഓരോ നാരുകളായി കൊണ്ടുപോകുമ്പോഴുള്ള ബുദ്ധിമുട്ടൊഴിവാക്കാന്‍ കീറിയെടുത്ത നാരുകള്‍ ശരീരത്തില്‍ ചേര്‍ത്തുവയ്ക്കുകയാണ് കുഞ്ഞുപക്ഷി.
Just amazing…
Love bird rips the mid vein of leaves, tucks it in the feather & flies to build its nest when it has enough. Not flying each time. Efficiency👌
From Channa Prakash pic.twitter.com/ddJaEuFJ39— Susanta Nanda IFS (@susantananda3) June 22, 2021
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ബുദ്ധിപൂര്‍വം കൂടൊരുക്കാനുള്ള നാരുകള്‍ ശേഖരിക്കുന്ന ലൗബേര്ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.