ഇസ്താന്‍ബുള്‍: തന്റെ യജമാനന് വേണ്ടി ജീവന് പോലും കളയും അത്രമേല്‍ സ്നേഹത്തോടെ വളര്‍ത്തിയ വളര്‍ത്തുനായകള്‍. വളര്‍ത്തുനായ്ക്കളുടെ സ്നേഹം വ്യക്തമാക്കുന്ന ഒരുപാട് വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ പരിക്കേറ്റ തന്റെ യജമാനയെ ആശുപത്രിയിലെത്തിക്കുന്ന നായയുടെ ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ആംബുലന്‍സിനെ അപകടസ്ഥലത്തെത്തിക്കാനും ആശുപത്രി വരെ യജമാനയെ റോഡിലൂടെ പിന്തുടരുന്ന നായയുടെ വീഡിയോയാണ് ശ്രദ്ധനേടിയത്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താന്‍ബുള്ളില്‍ നിന്നുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
വളര്‍ത്തു മൃഗങ്ങളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന യാഥാര്‍ത്ഥ ജീവിത ദൃശ്യമാണ് ഈ വീഡിയോ. റോഡപകടത്തില്‍ പരിക്കേറ്റ് ചോരയൊലിപ്പിക്കുന്ന മുഖവുമായി നില്ക്കുന്ന തന്റെ യജമാനയ്ക്കായി വരുന്ന ആംബുലന്‍സിനെ വളരെ ദൂരെനിന്നേ വളര്‍ത്തുനായ അകമ്പടി സേവിക്കുന്നതാണ് ആദ്യ ദൃശ്യം.
സ്ഥലത്ത് നിന്ന് ചിലരുടെ സഹായത്താല്‍ യജമാനയായ സ്ത്രീയെ ആംബുലന്‍സില്‍ കയറ്റുമ്പോള്‍ കൂടെ കയറാനും നായ ശ്രമിക്കുന്നുണ്ട്. കൂടെയുള്ളവരെന്ത് ചെയ്യുന്നു എന്നും നായ ശ്രദ്ധിക്കുന്നുണ്ട്. കൂടെകയറാന്‍ അനുവാദം കിട്ടാതിരുന്ന നായ ആംബുലന്‍സിന്റെ പിന്നാലെ ഓടി ഏറെ ദൂരം ആശുപത്രിവരെ അനുഗമിക്കുന്നതാണ് അടുത്ത ദൃശ്യം.
Dog chases ambulance as it takes its owner to the hospital pic.twitter.com/Rm4ESMgLWS
— Reuters (@Reuters) June 11, 2021
അതിവേഗം നീങ്ങുന്ന ആംബുലന്‍സിനൊപ്പം പായുന്ന നായ തീര്‍ത്തും അവശയായ തന്റെ യജമാനയെ കൈവിടാന്‍ തയ്യാറാകാതെ ആശുപത്രിയുടെ മുറ്റംവരെ ഓടിയെത്തുന്നുണ്ട്. ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിനകത്തേക്ക് കൊണ്ടുപോകുമ്പോള്‍ വാതില്‍ക്കലില്‍ വളര്‍ത്തുനായ കാത്തിരിക്കുകയാണ്.
ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടത് വളര്‍ത്തുനായയുടെ സ്നേഹത്തെക്കുറിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.