വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്ത ഒന്നാണ് മാതൃസ്നേഹം. ലോകത്തിലെ ഏറ്റവും കളങ്കമില്ലാത്ത സ്നേഹമാണ് മാതൃസ്നേഹം എന്നുതന്നെ പറയാം. അമ്മയുടെ സ്നേഹത്തിന് പകരംവയ്ക്കാന്‍ മറ്റൊന്നും ഇല്ല. സ്വന്തം മക്കള്‍ക്ക് വേണ്ടി ജീവന് പോലും കളയുന്നവരാണ് അമ്മമാര്‍.
അതേപോലെ മക്കളെ തൊട്ടാല്‍ ഏതമ്മയും ‘ഭീകരിയാകും’, മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല, മൃഗങ്ങളുടെ കാര്യത്തിലും അത് അങ്ങനെതന്നെയാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടഹ്കം വൈറലാകുന്നത്.
മക്കളെ ഉപദ്രവിക്കാന്‍ ശ്രമിച്ച യജമാനനെ തടയുന്ന നായയാണ് വീഡിയോയിലുള്ളത്. എന്തോ തെറ്റ് ചെയ്തതിന് നായക്കുട്ടികളെ ഒരാള്‍ ശാസിക്കുന്നു. മക്കളെ വഴക്കുപറയുന്നത് നോക്കി കിടക്കുകയാണ് നായ. എന്നാല്‍ തന്റെ കുട്ടികളെ യജമാനന് അടിക്കാന്‍ നോക്കുമ്പോള്‍ ഓടിവന്ന് തടുക്കുന്ന നായയാണ് വീഡിയോയിലുള്ളത്.