സ്റ്റീല്‍ അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഉയര്‍ത്തി പുതിയ വ്യാപാര യുദ്ധത്തിന് തുടക്കമിട്ട അമേരിക്കയ്ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി തുര്‍ക്കി. അമേരിക്കയെ പ്രതിരോധിക്കാന്‍ നാറ്റോ സഖ്യശക്തികളുമായുള്ള ബന്ധം മെച്ചപ്പെടുത്താനൊരുങ്ങുകയാണ് തുര്‍ക്കി.
യുഎസിന്റെ നീക്കങ്ങള്‍കൊണ്ട് ഞങ്ങളെ തകര്ക്കാനാവിലെന്നും അമേരിക്കന്‍ ഡോളര്‍ നമ്മുടെ പാത തടയിലെന്നും, രാജ്യത്തിനെതിരെ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും, എന്നാല്‍ അതൊന്നും തുര്‍ക്കി ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും പ്രസിഡന്റ് രജബ് തയിബ് എര്‍ദോഗണ്‍ പറഞ്ഞു.
സ്റ്റീലിന് 50 ശതമാനവും അലൂമിനിയത്തിന് 20 ശതമാനവും അധിക താരീഫാണ് അമേരിക്ക ചുമത്തിയത്. അമേരിക്കയുടെ തീരുമാനത്തിനെതിരെ തുര്‍ക്കിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വ്യാപാരയുദ്ധം മുറുകിയതോടുകൂടി തുര്‍ക്കിയുടെ കറന്‍സിയുടെ മൂല്യം 20 ശതമാനത്തോളം കുറയുമെന്നാണ് കരുതുന്നത്.