തന്റെ വളര്‍ത്തുനായ്ക്കളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ പിടിച്ചുതള്ളുന്ന ഒരു പെണ്‍കുട്ടിയുടെ അമ്പരിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാലിഫോര്‍ണിയയിലാണ് സംഭവം നടക്കുന്നത്. ഹേലി എന്ന പതിനേഴുകാരിയാണ് തന്റെ വളര്‍ത്തുനായ്ക്കളെ ഉപദ്രവിക്കാനെത്തിയ കരടിയെ ഒറ്റയ്ക്ക് നേരിട്ടത്.
വീടിന്റെ പുറകിലാണ് കരടി പ്രത്യക്ഷപ്പെട്ടത്. ഭിത്തിയുടെ മുകളില്‍ നില്ക്കുന്ന കരടിയെ കണ്ടതും ഹേലിയുടെ വളര്‍ത്തുനായ്ക്കള്‍ കുരക്കാന്‍ തുടങ്ങി. കൂട്ടത്തിലെ ചെറിയ നായയെ കരടി ഉപദ്രവിക്കാന്‍ തുടങ്ങിയതും ഹേലി അവിടേയ്ക്ക് ഓടിയെത്തുകയായിരുന്നു.
This is crazy af omg pic.twitter.com/Sh14yVD9Eu
— Bria Celest (@55mmbae) June 1, 2021
ശേഷം കരടിയെ ഭിത്തിയില്‍ നിന്ന് പിടിച്ചുതള്ളുന്ന ഹേലിയെ ആണ് വീഡിയോയില്‍ കാണുന്നത്. കരടി വീണതും തന്റെ നായ്ക്കുട്ടിയെയും എടുത്തുകൊണ്ട് ഓടുന്ന ഹേലിയെയും വീഡിയോയില്‍ വ്യക്തമാണ്. ഹേലിയുടെ കസിനാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ ഇതുവരെ 80 ലക്ഷത്തോളം പേരാണ് കണ്ടത്. ഹേലിയുടെ ധൈര്യത്തെയും വളര്‍ത്തുനായ്ക്കളോടുള്ള സ്നേഹത്തെയും പുകഴ്ത്തി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്.