അലഞ്ഞുതിരിയുന്നതിനിടെ നദിയില്‍ വെള്ളം കുടിക്കാനെത്തിയ തെരുവുനായയെ ആക്രമിക്കുന്ന കൂറ്റന്‍ മുതലയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രാജസ്ഥാനിലെ ചിത്തോര്ഗറിലാണ് സംഭവം നടന്നത്. നായയുടെ കഴുത്തിനു പിടുത്തമിട്ട മുതല പെട്ടെന്നു തന്നെ ഇരയുമായി വെള്ളത്തിനുള്ളിലേക്ക് കുതിച്ചു.
ചമ്പല്‍ നദീതീരത്തുകൂടി അലഞ്ഞു നടന്ന നായ വെള്ളം കുടിക്കാനോ ഭക്ഷണം തേടിയോ ആകാം നദിയിലേക്കിറങ്ങിയത്. ആ സമയം, അല്പം അകലെയായി വെള്ളത്തില്‍ കിടന്നിരുന്ന മുതല നായയുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മുതലയുള്ളതറിയാതെ നദിയിലിറങ്ങിയ നായയെ പിന്നിലൂടെയെത്തിയ മുതല ആക്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകര്‍ത്തിയതും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും. സംഭവം കണ്ടു നിന്നവര്‍ നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം വിഡിയോ പകര്‍ത്താനാണ് ശ്രമിച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കല്ലെടുത്തെറിഞ്ഞ് നായയുടെ ശ്രദ്ധതിരിക്കാനെങ്കിലും ശ്രമിക്കാമായിരുന്നു ഇവര്‍ക്കെന്നും പരാതി ഉയരുന്നുണ്ട്.