ബെര്‍ലിന്‍: യുവാവിനെ അനങ്ങാനും തിരിയാനും സമ്മതിക്കാതെ പോവുന്നിടത്തെല്ലാം നിഴല്‍ പോലെ പിന്നാലെ കൂടിയ വിരുതന് അണ്ണാനെ പിടികൂടി പോലീസ്. തന്നെ ഒരു അണ്ണാന് കുഞ്ഞ് വിടാതെ തുരത്തുന്നു എന്ന യുവാവ് ഹെല്പ്ലൈന് നമ്പറില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. സംഭവം കളിയല്ല, കാര്യമാണെന്ന് ഉദ്യോഗസ്ഥന്മാര്ക്ക് മനസിലായി. ഉടനെ അണ്ണാന് കുഞ്ഞിനെ പിടികൂടി യുവാവിനെ രക്ഷപ്പെടുത്തി. ജര്‍മ്മനിയിലാണ് വിചിത്ര സംഭവം ഉണ്ടായത്. തെരുവിലൂടെയാണ് യുവാവിനെ അണ്ണാന്‍കുഞ്ഞ് ഓടിച്ചത്. ഓടി തളര്‍ന്ന് അണ്ണാന് കുഞ്ഞ് ക്ഷീണിച്ച് ഉറങ്ങാന്‍ തുടങ്ങിയതോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രസകരമായ അവസാനമാണ് കേസിനുണ്ടായത്. പ്രതിയായ അണ്ണാന്‍കുഞ്ഞിനെ പോലീസ് ദത്തെടുത്തു. കാറ്ല് ഫെഡ്രിച്ച് എന്ന് പേരുമിട്ടു. ഇപ്പോള്‍ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണ് ഫെഡ്രിച്ചിനെ പാര്‍പ്പിച്ചിരിക്കുന്നത്. അമ്മയില്‍ നിന്നും വേര്‍പിരിഞ്ഞ പരിഭ്രാന്തിയാകണം അണ്ണാന്‍കുഞ്ഞ് യുവാവിനെ തുരത്താന്‍ കാരണമെന്ന് പോലീസ് പറയുന്നു.
„Hilfe, ich werde von einem #Eichhörnchen verfolgt!“ Eventuell mit diesen Worten richtete sich am Do, gegen 8:00 Uhr früh, ein Mann an den Karlsruher Polizeinotruf.
Zur PM: https://t.co/QwOz51pXH8
Eure #Polizei #Karlsruhe pic.twitter.com/hMIeu6g0tS
— Polizei Karlsruhe (@Polizei_KA) August 9, 2018