വാഷിങ്ടണ്‍: ഇറാന് സമ്പദ് ഘടന സാമ്പത്തിക ഉപരോധത്തിലൂടെ തകര്‍ക്കാന്‍ ഒരുങ്ങി അമേരിക്ക. ഇറാനുമായി വാണിജ്യ ബന്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്കി.
ഇതോടെ തെഹ്റാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിര്‍ബന്ധിതരാകും . നിലവില്‍ എണ്ണയിതര മേഖലകളിലാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നവംബര്‍ അഞ്ചുമുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണവില്പനക്കും ഉപരോധം ബാധകമാകും. ദിനംപ്രതി ദശലക്ഷം ബാരല്‍ എണ്ണവില്പനയെങ്കിലും കുറക്കുക എന്ന നിലക്കാണ് യുഎസ് ഉപരോധം . ഇന്ത്യ, തുര്‍ക്കി ഉള്‍പ്പെടെ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കു മേല്‍ യുഎസ് സമ്മര്‍ദം തുടരുകയാണ് ട്രംപ് ഭരണകൂടം.
ഇറാന് എണ്ണ വിതരണം ഭാഗികമായെങ്കിലും നിലക്കുമ്പാള് സൗദി ഉള്‍പ്പെടെയുളള രാജ്യങ്ങളുടെ ഉല്പാദനം ഉയര്‍ത്തി വിപണിയില്‍ വില കൂടുന്ന സാഹചര്യം തടയാന്‍ സാധിക്കും എന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.