മോസ്കോ: റഷ്യയിലെ കസാന്‍ നഗരത്തിലെ സ്കൂളിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ എട്ട് കുട്ടികളും ഒരു അധ്യാപകനും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. അജ്ഞാതരായ രണ്ട് പേരാണ് വെടിവച്ചതെന്നും അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രാദേശിക ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ആണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തെന്നും സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായെന്നും വിവരമുണ്ട്.
റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍നിന്ന് 820 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് കസാന്‍. ഇവിടെയുള്ള 175-ാം നമ്പര്‍ സ്കൂളിലാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്തുനിന്ന് സ്ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
17 വയസുകാരനെയാണ് പോലീസ് പിടികൂടിയത്. രണ്ടാമത്തെ ഷൂട്ടര്‍ മരണപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെടിവയ്പിന്റെ ശബ്ദം കേട്ട് കുട്ടികള്‍ സ്കൂളിലെ ജനാലയിലൂടെ പുറത്തേക്ക് ചാടുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജനലിലൂടെ ചാടിയ കുട്ടികളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചുവെന്നും റിപ്പോര്‍ട്ട്.
സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പോലീസ് വാഹനങ്ങളും ആംബുലന്‍സുകളും സ്കൂളിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നതായാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Russia school shooting in #Kazan: there was an explosion inside School No.175 as well as the shooting. This video via @bazabazon shows a corridor in the aftermath pic.twitter.com/XABB5BI1bm
— Sarah Rainsford (@sarahrainsford) May 11, 2021