ഒറ്റപ്രസവത്തില്‍ യുവതി ജന്മം നല്‍കിയത് ഒന്‍പത് കുഞ്ഞുങ്ങള്‍ക്ക്. മാലിയിലാണ് സംഭവം. ഹാലിമ സിസ്സെ എന്ന 25-കാരിയാണ് മെഡിക്കല്‍ രംഗത്തെ പോലും അദ്ഭുതപ്പെടുത്തി 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അമ്മയും മക്കളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സ്കാനിംഗില്‍ ഏഴ് കുഞ്ഞുങ്ങളാണ് ഹാലിമയുടെ വയറ്റില്‍ ഉള്ളതെന്ന് അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പ്രത്യേക പരിചരണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ഹാലിമയെ മൊറോക്കോയിലേക്ക് മാറ്റി . അവിടെ വച്ചാണ് ഹാലിമ ഒന്‍പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് .
സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. 5 പെണ്‍കുട്ടികളും 4 ആണ്‍കുട്ടികളുമാണ് ഇവര്‍ക്ക് ജനിച്ചത്. അമ്മയും എല്ലാ കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നുവെന്ന് മാലിയിലെ ആരോഗ്യമന്ത്രി ഫാന്റ സിബി പറയുന്നു. 9 കുഞ്ഞുങ്ങള്‍ ഒരുമിച്ച് ജനിക്കുന്നത് വളരെ അപൂര്‍വമാണ്.
അങ്ങനെയുണ്ടെങ്കില്‍ തന്നെ എല്ലാ കുട്ടികളെയും പൂര്‍ണ ആരോഗ്യത്തോടെ ലഭിക്കണമെന്നുമില്ല. ഇവിടെ എല്ലാ കുട്ടികളെയും ആരോഗ്യത്തോടെ ലഭിച്ചതും ഭാഗ്യമായി കരുതുന്നു. മാലിയിലും , മൊറോക്കോയിലും നടത്തിയ സ്കാനിംഗുകള്‍ക്ക് ശേഷം കുഞ്ഞുങ്ങളില്‍ രണ്ട് പേരെ നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. യുവതിയുടെ പ്രസവവാര്‍ത്ത കേട്ട് അമ്പരന്നിരിക്കുകയാണ് നാട്.