ന്യൂഡല്‍ഹി: രാജ്യത്തുനിന്നും ഇന്ത്യയുടെ സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് മാലദ്വീപ് ആവശ്യപ്പെട്ടു. സൈനിക ഹെലികോപ്റ്ററുകളും സൈനികരെയും അടക്കം പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുമായുള്ള സൈനിക കരാര്‍ ജൂണില്‍ അവസാനിച്ചതു ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ പിന്തുണയുള്ള മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീനിന്റെ നടപടി.
യാമീന് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തുന്നതും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. ഇന്ത്യ സൈന്യത്തെ അയക്കണമെന്ന് മാലദ്വീപ് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടതും ദ്വീപ് രാജ്യത്ത് അസ്വസ്ഥത വര്‍ധിപ്പിച്ചിരുന്നു. നാളുകളായി മാലദ്വീപിന് എല്ലാവിധ സാമ്പത്തിക, സൈനിക സഹായങ്ങളും നല്‍കിവരുന്നത് ഇന്ത്യയാണെങ്കിലും യാമീന് സര്‍ക്കാര്‍ ഇപ്പോള്‍ ചൈനയുമായാണ് അടുപ്പം കാണിക്കുന്നത്.
രണ്ട് സൈനിക ഹെലികോപ്റ്ററുകളാണ് ഇന്ത്യ അയല്‍ ദ്വീപ് രാജ്യത്തിനു നല്‍കിയിരുന്നത്. ആരോഗ്യരംഗത്തെ ആവശ്യങ്ങള്‍ക്കായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ തോതില്‍ മാറ്റം വന്നതോടെ നാളുകളായി മാലദ്വീപ് ഇത് ഉപയോഗിച്ചിരുന്നില്ല.