ഈജിപ്തിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കോളേജുകളിലെ പ്രൊജക്ട് കേവലം മാര്‍ക്ക് നേടുന്നതിന് മാത്രമാണെന്ന ചിന്താഗതിയെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. മാര്‍ക്കിനൊപ്പം സമൂഹത്തിന് നന്മയേകാനും കഴിയുന്നതായിരിക്കണം സ്വന്തം കണ്ടുപിടിത്തം എന്ന തീരുമാനത്തില്‍ നിന്ന് പിറവിയെടുത്തത് വായു ഇന്ധനമാക്കിയോടുന്ന ഒരു കാറാണ്.
ഇന്ധനക്ഷാമവും അന്തരീക്ഷ മലിനീകരണവും ഈജിപ്ത് ഇപ്പോള്‍ നേരിരുന്ന പ്രധാന വെല്ലുവിളികളാണ്. ഇതിന് പരിഹാരം വേണമെന്ന ആഗ്രഹത്തിന്റെകൂടി ഫലമാണ് അന്തരീക്ഷം മലിനമാക്കാത്ത വായു ഇന്ധനമാക്കുന്ന വാഹനത്തിന്റെ നിര്‍മിതി. കെയ്റോയിലെ ഹെല്‍വാന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്.
ഓക്സിജന്റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ ഒരാള്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. നിര്‍മാതാക്കള്‍ 30 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്ന വാഹനത്തിന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 1008.4 ഡോളറാണ് വാഹനത്തിന് ആകെ ചെലവ് വന്നത് എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.