കോടീശ്വരന് റിയാലിറ്റി ഷോയുടെ ചോദ്യത്തര വേളയിലെ രസകരമായ നിമിഷമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ലളിതമായ ചോദ്യത്തിനു പോലും ഉത്തരം പറയാനാകാതെ പതറിയ തുര്‍ക്കിഷ് യുവതിയ്ക്ക് പരിഹാസമാണ് ഉയരുന്നത്. കോടീശ്വരിയാകാന്‍ വരുമ്പോള്‍ 10 രൂപയെങ്കിലും കൊണ്ടുപോകാനുള്ള അറിവ് വേണമെന്നു വിമര്‍ശിക്കുന്നവരും കുറവല്ല.
‘ചൈനീസ് വന്മതില് എവിടെയാണ്’ എന്ന അവതാകരന്റെ ചോദ്യത്തിനാണ് ഉത്തരം പറയാനാവാതെ 26കാരിയായ സൂ അയ്ഹാന്‍ കുഴങ്ങിയത്. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഹിന്ദി റിയാലിറ്റി ഷോ പോലെ തുര്‍ക്കിയില്‍ നടത്തുന്ന ‘കിം മിള്യനര് ഒല്മാക് ഇസ്തര്‍’ എന്ന പരിപാടിയിലാണ് യുവതി പങ്കെടുത്തത്. മൂന്നാം ഘട്ടത്തിലാണ് യുവതിയോട് അവതാരകന് ചോദ്യം ചോദിച്ചത്. എന്നാല്‍ ഉത്തരം അറിയാതിരുന്ന അയ്ഹാന്‍ തനിക്ക് പ്രേക്ഷകരുടെ സഹായം വേണമെന്ന് അറിയിച്ചു. തുടര്‍ന്ന് ഓഡിയന്‍സ് പോള്‍ തിരഞ്ഞെടുത്തു.
ചൈനീസ് വന്മതില് ചൈനയില്‍ ആണെന്ന് വെറും 51 ശതമാനം പ്രേക്ഷകര്‍ മാത്രമാണ് വോട്ട് ചെയ്തത്. ഇതില്‍ ആശയക്കുഴപ്പം തോന്നിയ യുവതി വീണ്ടും ഒരു ലൈഫ്ലൈന് കൂടി എടുത്തു. ഇത്തവണ ഒരു സുഹൃത്തിനെയാണ് അയ്ഹാന്‍ വിളിച്ചത്. സുഹൃത്ത് പറഞ്ഞപ്പോള്‍ മാത്രമാണ് വന്മതില് ചൈനയില്‍ തന്നെയാണെന്ന് യുവതി ഉത്തരം പറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ യുവതിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച് പോസ്റ്റുകള്‍ നിറഞ്ഞു. എന്നാല്‍ ‘തനിക്ക് ഇഷ്ടമുളളപ്പോള്‍ എടുക്കാനാണ് ലൈഫ്ലൈന് ലഭിച്ചത്’ എന്നാണ് അയ്ഹാന്‍ ഒരു തുര്‍ക്കിഷ് മാധ്യമത്തോട് പ്രതികരിച്ചത്.