ടെക്സാസ്: പൊതുസ്ഥലത്ത് വിശക്കുന്ന കുഞ്ഞിന് മുലയൂട്ടിയ യുവതിയ്ക്ക് സദാചാരവാദികളുടെ ഉപദേശം. ഉപദേശത്തിനുള്ള യുവതിയുടെ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. കുഞ്ഞുങ്ങള്‍ വിശന്നു കരഞ്ഞാല്‍ മുലയൂട്ടുന്നതാണ് ഒരു അമ്മയുടെ കര്‍ത്തവ്യം. അത് പൊതുമധ്യത്തിലായാലും. ആ കടമ പോലും സദാചാരവാദികള്‍ വിലക്കുന്ന കാലമാണ് വന്നെത്തിയിരിക്കുന്നു എന്നതിന് തെളിവാണ് മെക്സിക്കോയില്‍ അരങ്ങേറിയത്.
മുലയൂട്ടുന്നത് കണ്ടാല്‍ തുറിച്ച് നോക്കുന്ന സമൂഹം മാറണമെന്ന ചിന്താഗതിയോടെ പല സമരങ്ങളും പ്രതിഷേധങ്ങളും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിലാണ് സദാചാര വാദിയുടെ ഉപദേശത്തിന് ലളിതവും കുറിയ്ക്കു കൊള്ളുന്നതുമായ യുവതിയുടെ മറുപടി ഇടംപിടിച്ചത്. മെക്സിക്കോ സന്ദര്‍ശിക്കാനെത്തിയ ടെക്സാസ് സ്വദേശിനിയായ ഡൂഡ്ലി എന്ന യുവതിയാണ് സദാചാര വാദിയെ ഇരുത്തി കളഞ്ഞത്.
കാബോ സാന്‍ ലൂക്കാസില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവര്‍. ഒരു റസ്റ്റോറന്റില്‍ ഇരിക്കുമ്പോഴാണ് ഇവര്‍ കുഞ്ഞിന് മുലയൂട്ടിയത്. ഉടന്‍ തന്നെ സമീപത്ത് ഉണ്ടായിരുന്ന ഒരാള്‍ യുവതിയോട് മാറ് മറക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഡൂഡ്ലി തന്റെ ഭര്‍ത്താവിനോട് ടവല്‍ ആവശ്യപ്പെട്ടു ഈ ടവല്‍ കൊണ്ട് മാറ് മറയ്ക്കുന്നതിന് പകരം മുഖമാണ് ഡൂഡ്ലി മറച്ചത്. റസ്റ്റോറന്റിലുണ്ടായിരുന്ന മറ്റുളളവര്‍ ഈ രംഗം ഉടനെ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രം വൈറലായി മാറി. നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്.
A woman was told to 'cover up' while breastfeeding; she did this instead https://t.co/saBWSSVo2d pic.twitter.com/Bq3ooxoJZ4
— TucsonNewsNow (@TucsonNewsNow) August 9, 2018